കാല്പനികതയുടെ നിറച്ചാര്‍ത്തുകളെ തൂത്തെറിഞ്ഞ് അതിനപ്പുറത്തെ ഇരുണ്ട വഴിത്താരകള്‍ ലക്ഷ്യമാക്കിയായിരുന്നു പഴവിളയുടെ കാവ്യ സഞ്ചാരം.
സ്നേഹത്തിന്റെ ഇടിമുഴക്കങ്ങളും ക്ഷോഭത്തിന്റെ സൗന്ദര്യവും പോരാട്ടത്തിന്റെ വീര്യവുമായി ഒരു കവി ഇവിടെ ജീവിച്ചിരുന്നു. കവിതയിലൂടെയും ഹൃദയാര്‍ദ്രമായ ഗാനങ്ങളിലൂടെയും മാനവികമായ നിലപാടുകളിലൂടെയും കാതലുള്ള ആ ധിക്കാരി അനുഭവങ്ങളുടെ നാഥനായി ജീവിച്ചു.