ജീവിതചിത്രം
അന്തരിച്ച കവി പഴവിള രമേശനുണ്ട് ഈ ചിത്രത്തില്‍. കടമ്മനിട്ട രാമകൃഷ്ണന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, പാരീസ് വിശ്വനാഥന്‍, അടൂരിന്റെ സ്ഥിരം കലാസംവിധായകന്‍ ശിവന്‍ എന്നിവരാണ് ഒപ്പം.
ഒരു ചലച്ചിത്രയാത്രയുടെ ഓര്‍മ്മകൂടിയാണ് ഊ ചിത്രം. പഞ്ചഭൂതങ്ങല്‍ പ്രമേയമാക്കി പാരീസ് വിശ്വനാഥന്‍ നിര്‍മ്മിച്ച ‘സാന്‍ഡ്’ എന്ന സിനിമയ്ക്കുവേണ്ടി രാജ്യത്തിന്റെ സമുദ്രതീരങ്ങളിലൂടെ നടത്തിയ ഒരുമാസം നീണ്ട സഞ്ചാരത്തിന്റെ.
അടൂര്‍ ഗോപാലകൃഷ്ണനായിരുന്നു സാന്‍ഡിന്റെ ഛായാഗ്രാഹകന്‍. കൊടുങ്ങല്ലൂരില്‍നിന്ന് യാത്ര തുടങ്ങി. പാരീസ് വിശ്വനാഥന്റെ കലാലയസുഹൃത്തായിരുന്ന പഴവിള രമേശനും കവി കടമ്മനിട്ട രാമകൃഷ്ണനും ഒപ്പം ചേര്‍ന്നു. ഗുജറാത്തില്‍നിന്നാണ് ഏതോ അജ്ഞാത സഞ്ചാരി ഈ ചിത്രം പകര്‍ത്തിയത്.
(അടൂര്‍ ഗോപാലകൃഷ്ണന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നെടുത്ത ചിത്രം. അടൂരുമായി സംസാരിച്ച് ആ യാത്രയുടെ കുറിപ്പെഴുതിയത് പ്രദീപ് പനങ്ങാട്)
